തിരുവനന്തപുരം: പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ നിറവേറ്റിയത് ഭരണഘടനാ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ കൊലപാതകം സമാധാനാന്തരീക്ഷം തകര്‍ത്തുവെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സിപിഎം പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിനു ലഭിച്ച മൊഴിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പയ്യന്നൂര്‍ കൊലപാതകം ആസൂത്രിതമെന്ന കെ.സി ജോസഫിന്റെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി.
Discussion about this post