കേരള ക്രിക്കറ്റ് ടീം വിടുമെന്ന നവമാധ്യമങ്ങളിലെ വാര്‍ത്തകളെ തള്ളി സഞ്ജു സാംസണ്. ടീം വിടുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ലെന്ന് ഒരു ദൃശ്യമാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ സഞ്ജു പറഞ്ഞു. കേരളാ ടീമാണ് തന്നെ ഏപ്പോഴും സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തിന് വേണ്ടി തുടര്‍ന്നും കളിക്കാനാണ് ആഗ്രഹമെന്നും സഞ്ജു പറഞ്ഞു.
സഞ്ജുസാംസണെ പോലുള്ളവര്‍ കേരളം വിടുന്നത് കൊണ്ടാണ് റോബിന് ഉത്തപ്പയെ പോലുള്ള മറുനാടന്‍ താരങ്ങളെ കേരള ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നതെന്നായിരുന്നു വാര്‍ത്തകള്‍.
Discussion about this post