സിപിഐഎമ്മിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്ന് എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ എംപി. തനിക്കെതിരെ ഡിവൈഎഫ്ഐ നല്കിയ പരാതിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊലപാതകങ്ങളുടെയും ഭീഷണിയുടെയും അഴിമതിയുടെയും ഇന്നലെകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യിക്കാനുളള പിണറായി വിജയന്റെ നിലപാടിനോട് നമുക്ക് കാണാം എന്നുമാത്രമാണ് പറയാനുളളത്. ഭീഷണിപ്പെടുത്താന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊളളുക, നിങ്ങള്‍ക്ക് മുന്‍പ് പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമമാണത്. യാഥാര്‍ത്ഥ്യത്തെ മൂടിവക്കാനാവില്ല. തന്റെ എതിര്‍പ്പ് രാഷ്ട്രീയം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പയ്യന്നൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊല്ലപ്പെട്ടതിനെതിരെ രാജീവ് ചന്ദ്രശേഖര്‍ എംപി ട്വീറ്റ് ചെയ്തിരുന്നു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കാട്ടി ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സനോജ് വികെയാണ് എസ്പിക്ക് പരാതി നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളെജിലെ ആംബുലന്‍സ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ ഭാഗമായി തകര്‍ത്തിരുന്നു. അതേസമയത്ത് തന്നെ രാജീവ് ചന്ദ്രശേഖര്‍ എംപി ”Even Before Funeral Procession Starts, Marxists Attacks hospital, ambulance carrying body of RSS worker Biju Police Watch helplessly” എന്ന ട്വിറ്റര്‍ പോസ്റ്റ് റിട്വീറ്റ് ചെയ്തതായി കാണുന്നുണ്ട്. ഈ ട്വിറ്റിലുള്ളത് കള്ളമാണെന്നും രാഷ്ട്രീയ താത്പര്യമാണ് ഇതിന് പിറകിലെന്നും പരാതിയില്‍ പറയുന്നു.
സിപിഐഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തലവനെതിരെ 153 എ അടക്കമുളളവ ചുമത്തി കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഏഷ്യാനെറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം നടത്തിയിരുന്നു. അതേ വിമര്‍ശനം ധൈര്യമുണ്ടെങ്കില്‍ പുറത്ത് ഉന്നയിക്കാനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി. ഇതിനിടയിലാണ് ഡിവൈഎഫ്ഐ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്.
Discussion about this post