ഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു. 60 വയസ്സായിരുന്നു. രാവിലെ എട്ടുമണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. 1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം. മധ്യപ്രദേശിലെ ബരാനഗര്‍ സ്വദേശിയായ അദ്ദേഹം അവിവിവാഹിതനാണ്.
2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു അനില്‍ മാധവ് ദവേ.
നര്‍മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ അനില്‍ മാധവ് ദവേയും ഉണ്ടായിരുന്നു. പ്രകാശ് ജാദവേദ്കറിന് പകരമായാണ് അനില്‍ മാധവ് ദവേ വനം പരിസ്ഥിത മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
Discussion about this post