ലക്ഷദ്വീപ്: എന്‍സിപി ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി എംപി മുഹമ്മദ് ഫൈസല്‍ രംഗത്തെത്തി. എന്‍സിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന വാര്‍ത്തകള്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ നിഷേധിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചത് വികസന വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുയോഗത്തില്‍ അതിഥിയായിട്ടാണ് പങ്കെടുത്തതെന്നും എംപി വിശദീകരിച്ചു. യുപിഎ-യില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കി.
ഒന്നിച്ചു പ്രവർത്തിക്കാൻ ലക്ഷദ്വീപിൽ എൻസിപി നേതൃത്വവും ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടന്ന ചർച്ചകളിൽ ധാരണയായതായി വാർത്തകൾ പ്രചരിച്ചിരുന്നു. തുടക്കത്തിൽ സഹകരിച്ചു പ്രവർത്തിച്ചശേഷം പിന്നീട് ഒൗദ്യോഗികമായി ലയിക്കുമെന്നായിരുന്നു വിവരം. ചൊവ്വാഴ്ച അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് ഫൈസൽ, ലക്ഷദ്വീപ് അധ്യക്ഷൻ കെ.എം. അബ്ദുൽ മുത്തലിഫ് തുടങ്ങിയ എൻസിപി നേതാക്കൾ പങ്കെടുത്തിരുന്നു. ലക്ഷദ്വീപിൽനിന്നുള്ള ഏക പാർലമെന്റംഗമാണ് മുഹമ്മദ് ഫൈസൽ.
Discussion about this post