പത്തനംതിട്ട: അടൂരില്‍ സിഐടിയു പ്രവര്ത്തകന് സിപിഎമ്മുകാരുടെ ക്രൂര മര്‍ദ്ദനം. സിഐടിയു പ്രവര്‍ത്തകന്റെ കൈകള്‍ സിപിഎമ്മുകാര്‍ തല്ലിയൊടിച്ചു. സിഐടിയു ടിപ്പേഴ്സ് യൂണിയന് പ്രവര്ത്തകന് ഹരികൃഷ്ണനെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഹരികൃഷ്ണന്റെ രണ്ട് കയ്യും ഒടിച്ച് തകര്‍ത്തിട്ടുണ്ട്. തലയില്‍ 42 സ്റ്റിച്ചുണ്ട്.
പാറ ക്വാറിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനം. ക്വാറി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിപിഎം ലോക്കല്‍ നേതാക്കള്‍ക്ക് മാത്രമേ ഇവിടെനിന്ന് പാറ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ഇത് ടിപ്പര്‍ തൊഴിലാളികളുടെ ജോലിയെ ബാധിക്കുന്നതിനാല്‍ എല്ലാവര്ക്കും പാറ കൊടുക്കണമെന്ന് സിഐടിയു ടിപ്പേഴ്സ് യൂണിയന് ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി ലോക്കല്‍ നേതാക്കളും പാറ ക്വാറി ഉടമകളും സംയുക്തമായി ഇതിനെ എതിര്‍ത്തു. സിഐടിയു പ്രതിഷേധവുമായി എത്തിയതോടെ പ്രകോപിതരായ സിപിഎം ലോക്കല്‍ സെക്രട്ടറി ബിന്‍രാജ് പ്രാദേശിക നേതാക്കളായ ഹര്ഷന് തുടങ്ങിയവര്‍ ടിപ്പേഴ്സ് യൂണിയനില്‍ പെട്ട തൊഴിലാളിയായ ഹരികൃഷ്ണനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സിപിഎം ജില്ലാ നേതൃത്ത്വം ക്വാറി മാഫിയക്കൊപ്പം നില്‍ക്കുകയാണെന്ന് ആരോപിച്ചും മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചും സിഐടിയു പ്രകടനവും നടത്തി.
Discussion about this post