വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗായകന് ക്രിസ് കോര്‍നെലിനെ(52) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ഡെട്രോയോറ്റിലെ ഹോട്ടല്‍ മുറിക്കുള്ളിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോക്സ് തിയേറ്ററില്‍ സ്വന്തം ബാന്‍ഡായ സൗണ്ട്ഗാര്‍ഡനൊപ്പം നടത്തിയ സംഗീത പരിപാടിക്ക് ശേഷമായിരുന്നു കോര്‍നെല്‍ ജീവനൊടുക്കിയത്.
1984-ല്‍ രൂപീകരിച്ച സൗണ്ട്ഗാര്ഡന് ബാന്‍ഡിന്റെ പ്രധാന ഗായകനായിരുന്ന കോര്‍നെല്‍ സംഗീതജ്ഞന്, ഗായകന്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ബോണ്ട് ചിത്രമായ കാസിനോ റോയലിലെ ‘യു നോ മൈ നെയിം’ എന്ന ടൈറ്റില്‍ സോംഗ് കോര്‍നെലിനെ യുകെയില്‍ ഏറെ പ്രശസ്തനാക്കിയിരുന്നു. 2001-ല്‍ ഓഡിയോ സ്ലെവ് എന്ന റോക്ക് ബാന്‍ഡിനൊപ്പം ചേര്‍ന്ന കോര്‍നെല്‍ അവര്‍ക്കൊപ്പം മൂന്നു ആല്‍ബങ്ങളും പുറത്തിറക്കി.
Discussion about this post