തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം വിതരണം ചെയ്യണമെന്ന ഉത്തരവ് ശുദ്ധ വിവരക്കേടെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്. അഡ്മിനിസ്ട്രേറ്റര്‍ അങ്ങന പറയാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ക്ക് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ ഉത്തരവ് സര്‍ക്കാര്‍ പുന പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post