മുംബൈ: ആഗോള രംഗത്തെ അതിസാഹസീകരായ ബിസിനസുകാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഒന്നാമത്. അമേരിക്കന്‍ മാസികയായ ഫോബ്സ് പുറത്തുവിട്ടതാണ് ഇക്കാര്യം. മറ്റെല്ലാ ടെലികോം ദാതാക്കളേയും പിന്തള്ളി ഇന്ത്യന്‍ ജനതയുടെ കയ്യിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് വഴിയൊരുക്കിയെന്ന് വിലയിരുത്തിയാണ് വ്യാപാര മാസികയായ ഫോബ്സ് തയ്യാറാക്കിയ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത് എത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യവസായ മേഖലയെ കോടിക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് എത്തിച്ച ബിസിനസുകാരുടെ പട്ടികയാണ് ഫോബ്സ് മാഗസിന് തയ്യാറാക്കിയത്. മുകേഷ് അംബാനിയെ കൂടാതെ 25 പേരാണ് പട്ടികയിലുള്ളത്.
മാത്രമല്ല അഞ്ച് മാസത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 45900 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ കടന്നുവരവാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. റിലയന്‍സിന്റെ മറ്റ് ബിസിനസുകളും വിജയത്തില്‍ പോകുന്നതും സമ്പത്തില്‍ വര്‍ധനവുണ്ടാക്കി. ഏപ്രില്‍ മാസത്തില്‍ ടാറ്റ ഗ്രൂപ്പിനെ പിന്തള്ളി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബിഎസ്ഇലെ ഏറ്റവും മൂല്യമുള്ള ഓഹരിയായിരുന്നു. മെയ് 17 വരെയുള്ള കണക്ക് അനുസരിച്ച് മുകേഷ് അംബാനിയുടെ സ്വത്ത് 191778 കോടി രൂപയാണ്.
Discussion about this post