സുരേഷ്ഗോപി കേരളത്തിന് ആരാണ്…? അദ്ദേഹം ഏത് രാഷ്ട്രീയപാര്‍ട്ടിയിലെ അംഗമാണ്…അദ്ദേഹത്തെ തൊഗാഡിയ ആക്കുന്നവര്‍ ആരാണ്…?
സുരേഷ്ഗോപി എന്ത് പറഞ്ഞാലും ചെയ്താലും അത് വാത്തയാകുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധിയുടേയും, സിനിമ രംഗത്ത് അദ്ദേഹം കൈവരിച്ച ഉയര്‍ച്ചകളുടെയും ഫലമാണ്..(.ആഷിഖ് അബു എന്ന സിനിമ സംവിധായകന് സോഷ്യല്‍ മീഡിയയില്‍ നിക്ഷേപിക്കുന്ന പോസ്റ്റുകള്‍ സജീവ ചര്‍ച്ചയാകുന്നതും അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി കൊണ്ട് മാത്രമാണ്.)
എന്നാല്‍ സുരേഷ്ഗോപി എന്ന വ്യക്തി സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ സോഷ്യല്‍ മീഡിയിലെ പോരാളികള്‍ വൃത്തിക്കെട്ട ഭാഷയില്‍ അധിക്ഷേപിക്കുന്നത് എന്ത് കൊണ്ടാണ്…സുരേഷ്ഗോപിയ്ക്ക് രാഷ്ട്രീയ വീക്ഷണം പാടില്ലെന്നാണോ സോഷ്യല്‍ മീഡിയ പോരാളികളുടെ വീനീതമായ താക്കിത്. അദ്ദേഹത്തെ എന്തിനാണ് നിങ്ങളിങ്ങനെ പെരുമഴയത്ത് നിര്‍ത്തുന്നത്…?
സുരേഷ് ഗോപിയെ കേരള തൊഗാഡിയ എന്ന് വിളിച്ചത് വീക്ഷണം പത്രമാണ്. തൊഗാഡിയ്ക്കെന്താണ് കുഴപ്പം എന്ന് ചോദിച്ച് സുരേഷ്ഗോപി അതിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതോടെ സുരേഷ്ഗോപി എന്ന കലാകാരനെതിരെയുള്ള (പൊതുസമൂഹം സുരേഷ്ഗോപിയെ കാണുന്നത് അങ്ങനെ തന്നെയാണ്) സോഷ്യല്‍ മീഡിയ തെറി വിളിയ്ക്ക് ശക്തി കൂടി. അധിക്ഷേപങ്ങള്‍, ചീത്തവിളി, അപവാദം..വ്യക്തിപരമായ അധിക്ഷേപം എന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു. ഒരു ഭാഗത്ത് പെരുമാള്‍ മുരുകേശനെതിരെ ഹൈന്ദവ ഫാസിസം നടത്തിയ ചെയ്തികളെ അപലപിച്ചവര്‍ സുരേഷ്ഗോപിക്കെതിരെ വാക്പ്രയോഗം നടത്തി. അഭിപ്രായ സ്വാതന്ത്യം എന്ന അവകാശത്തിന് പുറത്ത് സുരേഷ്ഗോപിയെ നിര്‍ത്തി…ആഷിഖ് അബുമാരുടെ ‘റോംഗ് നമ്പറുകള്‍’ ആഘോഷിക്കപ്പെട്ടു.
സുരേഷ്ഗോപി തന്റെ നിലപാടുകള്‍ വിളിച്ചു പറയുമ്പോള്‍ അതിനെതിരെ എതിര്‍പ്പുണ്ടാകുക സ്വാഭാവികം.. തന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ സുരേഷ്ഗോപിയ്ക്കുള്ള അത്ര അവകാശം അത് വിമര്ശിക്കുന്നവര്ക്കുമുണ്ട്.. എന്നാല്‍ സുരേഷ്ഗോപിയെ നിശബ്ദനാക്കാനും, ഏതെങ്കിലും മൂലയില്‍ തളക്കാനുമുള്ള അധിക്ഷേപ വിമര്‍ശനങ്ങളെ ഏത് സ്വാതന്ത്യമായാണ് പരിഗണിക്കുക…
സുരേഷ് ഗോപി എന്ന കലാകാരന് ചെയ്ത തെറ്റുകള്‍ എന്തൊക്കെയാണ്..
പണ്ട് നരേന്ദ്രമോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രിയെ പോയി കണ്ട് മുണ്ട് സമ്മാനിച്ചതായിരുന്നു കൊടിയ പാതകം. കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ മോദി സ്തുതി അറിയാതെ നടത്തിയിരുന്ന കാലത്തായിരുന്നു സുരേഷ്ഗോപിയുടെ മോദി സന്ദര്‍ശനം..അതോടെ സുരേഷ്ഗോപി ചിലര്‍ക്ക് അനഭിമതനായി.. ഇപ്പോള്‍ പ്രധാനമന്ത്രി മോദിയെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കും,വി.എസ് അച്യുതാനന്ദനും കഴിയാത്ത അവസ്ഥയിലെങ്കിലും സുരേഷ്ഗോപിയെ പെരുമഴയില്‍ നിന്ന് ഉള്ളിലേക്ക് കയറ്റി കൂടെ…?
കിരണ്‍ബേദി എന്ന ഐപിഎസ് ഉദ്യോഗസ്ഥയും, ഷാസിയ ഇല്‍മി എന്ന മാധ്യമപ്രവര്‍ത്തകയും, അംഗത്വം നേടുന്ന ബിജെപിയില്‍ ചേരാനുള്ള സാധ്യതയാണോ…സുരേഷ് ഗോപിയെ എതിരാളിയാക്കുന്നത്…?
വിഴിഞ്ഞം പദ്ധതിയ്ക്കായി ഹിന്ദു സമൂഹം സജീവമായി രംഗത്തിറങ്ങണം എന്ന് പറയുന്നത് ഒരാളെ തൊഗാഡിയ ആക്കുമോ…? ക്രൈസ്തവ സമൂഹം വിഴിഞ്ഞം പദ്ധതിയോട് സഹകരിക്കണം എന്ന് യേശുദാസ് പറഞ്ഞത് വര്ഗ്ഗിയമാകാത്ത നാട്ടില്‍ സുരേഷ് ഗോപി എങ്ങനെ തൊഗാഡിയ ആകുന്നു…ഹിന്ദുസമുദായാംഗമായ സുരേഷ്ഗോപിയ്ക്ക് തന്നെയല്ലെ അങ്ങനെ പറയാനുള്ള അവകാശമുള്ളത്. ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങിയാല്‍ മറ്റ് മതങ്ങള്‍ കളം വിടും എന്ന ഭയം ആര്‍ക്കെങ്കിലുമുണ്ടോ…പിന്നെയെന്തിനാണീ തെറിവിളി…
മുഖ്യമന്ത്രിയ്ക്കെതിരെ സുരേഷ്ഗോപി പ്രസ്താവന നടത്തുമ്പോഴും ഇപ്പോഴും അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അംഗം പോലുമല്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ അന്ന് ഉണ്ടാക്കിയ പുകിലിനെ ആവിഷക്കാര സ്വാതന്ത്യത്തിനെതിരായുള്ള കടന്ന് കയറ്റമായി തോന്നാതിരുന്നത് എന്ത് കൊണ്ടാണ്. (ഉമ്മന്‍ചാണ്ടിയെ അതിനേക്കാള്‍ ശ്കതമായി ചീത്തവിളിച്ചിരുന്ന കാലത്താണ് സുരേഷ്ഗോപിയുടെ ആ പ്രസ്താവന എന്ന് കൂടി ഓര്‍ക്കുക)
കേരളത്തിലെ കലാകാരന്മാര് ഇങ്ങനെ മാത്രം ചിന്തിക്കണം എന്ന തീട്ടൂരമോ…നിയമാവലിയോ ആരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ.. യഥാര്‍ത്ഥ കലാകാരന് ഹിന്ദുവാവരുത്..ഹിന്ദുവിനെ കുറിച്ച് പറയരുത് എന്ന് പൊതുനിയമം എവിടെ എങ്കിലും ഉണ്ടോ…(മേജര്‍ രവിയ്ക്ക് പണി കൊടുത്തു എന്ന് അഹങ്കരിച്ചവര്‍ പറയട്ടെ)…മോദി നല്ലത് എന്ന് പറഞ്ഞാല്‍ അത് അങ്ങനെയാവില്ല എന്ന നിലയിലായിട്ടുണ്ട്.. മമ്മൂട്ടി മോദിയെ പുകഴ്ത്തിയപ്പോള്‍ തെറിവിളി ഉയരാത്തത് അത് കൊണ്ടാവണം..
സുരേഷ്ഗോപിയെ ഇഷ്ടമില്ലാത്തവര്‍ അയാള്‍ പറയുന്നത് കേള്‍ക്കണ്ട.. ചെവിപൊത്താം..മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാം..അതിന് പകരം സുരേഷ്ഗോപിയുടെ വായടപ്പിക്കാനാണോ ഉദ്ദേശം…ചില ഹിന്ദുവാദികള്‍ തമിഴ്നാട്ടിലെ എഴുത്തുകാരന് പെരുമാള്‍ മുരുകന്റെ എഴുത്ത് നിര്‍ത്തിച്ചത് പോലെ സുരേഷ്ഗോപിയെ നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ആവാത്തത് കൊണ്ട് നിശബ്ദമാക്കാനാണോ
തീരുമാനം…നിങ്ങള്‍ പെരുമാള്‍ മുരുകന് പിന്തുണയുള്ള പ്ലക് കാര്‍ഡ് ഒരു വശത്തും, സുരേഷ് ഗോപിയെ എതിര്‍ക്കുന്ന ബാനര്‍ മറുകയ്യിലും വച്ച് പുരോഗമനവാദി ചമയാതിരിക്കുക.. സുരേഷ്ഗോപിയ്ക്ക് പറയാനുള്ളത് അദ്ദേഹം പറയട്ടെ…അദ്ദേഹത്തോട് സഹുിഷ്ണുതയോടെ പ്രതികരിക്കുക…
സുരേഷ്ഗോപി എന്ന കലാകാരന് കലാകാരനായിയിരിക്കെ ഒരു പൗരന് കൂടിയാണ്..പെരുമാള്‍ മുരുകന് എന്ന കലാകാരനൊപ്പം സുരേഷ് ഗോപിയേയും നമുക്ക് ആവശ്യമുണ്ട്..അഭിപ്രായം തുറന്ന് പറയുന്നത് കൊണ്ട് ഇരുവരെയും ആരും പെരുമഴയത്ത് നിര്‍ത്തരുത്.
Discussion about this post