ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസം നടത്തുന്ന റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാതിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഓള് ഇന്ത്യ റേഡിയോ. 150 ഓളം രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടിയോട് വിദേശ ഇന്ത്യക്കാര്‍ മികച്ച രീതിയില്‍ പ്രതികരിക്കുന്നതെന്ന് ഓള് ഇന്ത്യ റോഡിയോയുടെ ഡയറക്ടര്‍ വ്യക്തമാക്കി.
ഹിന്ദിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്ന പരിപാടിയുടെ ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റവും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതു കൂടാതെ റഷ്യന്‍, ഫ്രഞ്ച്, ഉറുദു, ചൈനീസ് തുടങ്ങിയ ഭാഷകളിലും സംപ്രേഷണം ചെയ്യുന്നു.
ഒരോ തവണയും മന് കി ബാത് പ്രക്ഷേപണം ചെയ്യുമ്പോള്‍ നിരവധി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് ഓള് ഇന്ത്യ റേഡിയോ അധികൃതര്‍ പറയുന്നു. ഇതിലേറെയും ഗുജറാത്തില്‍ വേരുകളുള്ളവര് താമസിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഓസ്ട്രോലിയ, ന്യൂസിലാന്റ്, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും പ്രതികരണങ്ങള്‍ ലഭിക്കാറുണ്ടെന്ന് ഓള് ഇന്ത്യ റേഡിയോയുടെ വിദേശ സേവന വിഭാഗം ഡയറക്ടര്‍ പറയുന്നു.
മോദിയുടെ പ്രസംഗം ആകര്‍ഷിച്ചുവെന്നും എന്നാണ് പ്രധാനമന്ത്രി ന്യൂസിലാന്റ് സന്ദര്‍ശിക്കുകയെന്നും അവിടെ നിന്നുള്ളയാള്‍ ചോദിച്ചതായും ഡയറ്കടര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post