തിരുവനന്തപുരം: സംസ്ഥാനത്ത് സുസ്ഥിര നഗര വികസനം പാളിയെന്ന് സിഎജി റിപ്പോര്‍ട്ട്. ആസൂത്രണത്തിനും നടത്തിപ്പിലും വീഴ്ചകളുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു. എഡിബിയുടെ ധനസഹായത്തോടെയുള്ള 1422 കോടിയുടെ സുസ്ഥിര നഗരവികസനപദ്ധതി പാളിയെന്നാണ് കട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
എഡിബി വായ്പയായി നല്കിയ 995 കോടിയില്‍ പകുതി മാത്രമേ ചെലവഴിക്കാനായുള്ളൂ. അഞ്ച് നഗരസഭകള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ടില്‍ നിശിത വിമര്‍ശനം.
സര്‍ക്കാര്‍ വീഴ്ച മൂലം 43.66 കോടി പിഴയടക്കേണ്ടി വന്നുവെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തുന്നു. പൂര്‍ത്തിയാക്കാനായത് 24-ല്‍ ഏഴ് പദ്ധതികള്‍ മാത്രമാണ്. 53 നഗരസഭകള്‍ക്കുള്ള 67.50 കോടിയുടെ വായ്പ നഷ്ടമാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post