ജബല്‍പ്പൂര്‍: ഹൈന്ദവരെ ക്രൈസ്തവ വിഭാഗത്തിലേക്ക് മതം മാറ്റുന്നതിനെതിരെ മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ സംഘര്‍ഷം. സംഭവത്തെത്തുടര്‍ന്ന് ധര്‍മ്മസേന നേതാവ് യോഗേഷ് അഗര്‍വാളിനും മറ്റ് ചിലര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ജബല്‍പ്പൂരിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലിനോട് ചേര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഫാ.തങ്കച്ചന് ജോസ് എന്നയാളുടെ നേതൃതൃത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഹിന്ദുസമൂഹില് പെട്ട നിരവധി പേരെ മതംമാറ്റിയതും പലരേയും മതംമാറ്റത്തിന് നിര്ബന്ധിച്ചതുമാണ് സംഘര്‍ഷത്തിനിടയാക്കിയത് . ഇതേത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സംഘടിച്ചെത്തി പള്ളിയുടേയും അതിനോടനുബന്ധിച്ചുള്ള സ്കൂളിന്റെയും ജനാലകള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്തവ സഭയുടെ നേതൃത്വത്തിലുള്ള മതംമാറ്റം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്തലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
Discussion about this post