തിരുവനന്തപുരം : പാമ്പു പിടുത്തത്തില്‍ നിന്ന് പിന്മാറരുതെന്ന പൊതു ജനങ്ങളുടെയും , ആരാധകരുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തന്റെ തീരുമാനത്തില്‍ നിന്നും വാവ സുരേഷ് പിന്മാറുന്നു .പാമ്പുപിടുത്തത്തിന് പഴയ പോലെ തന്നെ വാവ സുരേഷ് ഇനിയുമെത്തും.
ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടുന്നത് വിഷമെടുക്കാനാണ് എന്ന ദുഷ് പ്രചരണത്തെത്തുടര്ന്നാണ് പാമ്പു പിടുത്തത്തില്‍ നിന്ന് വാവ സുരേഷ് പിന്മാറാന് തീരുമാനിച്ചത്.ഏറ്റു പോയ ചില പരിപാടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം പാമ്പു പിടുത്തം പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നായിരുന്നു വാവ സുരേഷ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ വാവയുടെ തീരുമാനം അറിഞ്ഞ ജനങ്ങള്‍ അദ്ദേഹത്തോട് ഈ തീരുമാനത്തില്‍ നിന്നും പിന്മാറാന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വാവയുടെ പുതിയ തീരുമാനം.
Discussion about this post