മുംബൈ: വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വര്‍ധിക്കുമെന്ന് എച്ച്.എസ്.ബി.സി റിപ്പോര്‍ട്ട്. നടപ്പു വര്‍ഷം 7.4 ശതമാനവും, അടുത്ത സാമ്പത്തിക വര്‍ഷം 8.3 ശതമാനവും വളര്‍ച്ച നേടാന്‍ രാജ്യത്തിനാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എച്ച്എസ്ബിസി ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ചുല് ഭണ്ഡാരിയും ഇക്കാര്യം ശരിയാണെന്ന് പറഞ്ഞു.
ശക്തമായ പരിഷ്ക്കാര നടപടികള്‍,നിക്ഷേപക സൗഹൃദനയങ്ങള്‍, നിലച്ചുപോയ നിക്ഷേപപദ്ധതികളുടെ പുനരുദ്ധാരണം, അനുയോജ്യമായ ധനനയം എന്നിവയാണ് ഇന്ത്യക്കനുകൂലമായ സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഭണ്ഡാരി വ്യക്തമാക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും വരും മാസങ്ങളിലും വിലക്കയറ്റം കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ 6 ശതമാനമെന്നത് 2016 ജനുവരിയില്‍ത്തന്നെ നേടാനാവും. 32 തുടര്‍ച്ചയായ പാദങ്ങളിലെ കമ്മി മാറി മാര്‍ച്ച് പാദത്തില്‍ കറന്റ് അക്കൗണ്ട് മിച്ചമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമേ വരും വര്‍ഷത്തിലെ കമ്മി നിലവിലുള്ളതിന്റെ പകുതിയാകുമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.1 ശതമാനമായ കറന്റ് അക്കൗണ്ട് കമ്മി വരും വര്‍ഷം 0.6 ശതമാനമായി കുറയും.
ജൂണ്‍ മാസത്തോടെ ഒരു തവണകൂടി അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്രബാങ്ക് തയാറായേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ പരിഷ്ക്കാരനടപടികളില് സര്‍ക്കാര്‍ പിന്നാക്കം പോവുകയോ ഉത്തരവാദിത്തരഹിതമായ നയപരിപാടികള്‍ നടപ്പാക്കുകയോ ചെയ്താല്‍ വിപരീതഫലമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post