തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ സഹോദരിമാരെയും അമ്മയേയും അധിക്ഷേപിച്ച് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗിരിയുടെ പരാമര്‍ശം. സുരേന്ദ്രന്റെ സഹോദരിമാരെ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചോ എന്നാണ് ഗിരിയുടെ ചോദ്യം. ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ കെ സുരേന്ദ്രന് തന്നെ തട്ടിപ്പുകാരനെന്ന് വിളിച്ചെന്നാരോപിച്ചാണ് സന്ദീപാനന്ദ ഗിരി മോശമായ ഭാഷയില്‍ അധിക്ഷേപം നടത്തിയത്.
സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലാണോ അതോ സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച വകയിലാണോ സന്ദീപാനന്ദ ഗിരി കള്ളനാവുന്നത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഗിരി ചോദിച്ചിരിക്കുന്നത്.
സന്ദീപാനന്ദ ഗിരി തട്ടിപ്പു നടത്തുന്നുവെന്ന് കെ സുരേന്ദ്രന് പറഞ്ഞതിനെതിരെ ഇത്തരം പരാമര്‍ശങ്ങളാണോ സന്യാസി നടത്തേണ്ടത് എന്ന ചോദ്യങ്ങളും ഉയര്‍ന്നു. താന്‍ തട്ടിപ്പുകാരനാണെങ്കില്‍ തെളിയിക്കാനും സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് പോസ്റ്റില്‍ വെല്ലുവിളിച്ചിട്ടുണ്ട്.
Discussion about this post