തിരുവനന്തപുരം: വന്‍കിട അഴിമതികളില്‍ കേസെടുക്കാന്‍ വിജലന്‍സ് ഡയറക്ടറുടെ അനുമതി തേടണമെന്ന വിവാദ ഉത്തരവുമായി ലോക്നാഥ് ബെഹ്റ. ഐ.എ.എസ്, ഐ.പി.എസ്, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ എടുക്കണമെങ്കില്‍ ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ടി വരുമെന്നാണ് ബെഹ്റയുടെ ഉത്തരവ്.
അതേസമയം, ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് പുതിയ ഉത്തരവെന്നും ആരോപണമുണ്ട്. നിയമപരമായി ഇത് നിലനില്‍ക്കില്ലെന്നും വാദമുണ്ട്.
ഐ.എ.എസ് തര്ക്കത്തിെന്റ പേരില്‍ വിജിലന്‍സിനെ ദുരപയോഗം ചെയ്യുന്നതായി നേരത്തെ പരാതികളുണ്ടായിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് പല ഉദ്യോഗസ്ഥരും വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് പുതിയ സര്ക്കുറലെന്നും സൂചനകളുണ്ട്.
Discussion about this post