ബ്രസല്‍സ്.ഈ നിലയില്‍ ലോകകപ്പിന് പോയാല്‍ എന്താവും ഗതിയെന്ന് ഇന്ത്യ വീണ്ടും മനസ്സിലാക്കി. ഇംഗ്ണ്ട് പേസ് ആക്രമണത്തിന് മുന്നില്‍ നിസ്സഹായരായ ടീം ഇന്ത്യ ബൗളിംഗിലും പരാജയപ്പെട്ടു. ഫലം ഒന്‍പത് വിക്കറ്റ് തോല്‍വി. 154 രണ്സ് വിജയലക്ഷ്യം മറിടക്കാന്‍ ഇറങ്ങിയ ഇംഗഌണ്ട് 39.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 88 രണ്‍സെടുത്ത ഇയാന്‍ ബെല്ലും, 56 രണ്‍സെടുത്ത ടെയല്റും ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 153 റണ്‍സിന് പുറത്തായി. 44 സ്റ്റുവര്‍ട്ട് ബിന്നിയാണ് ടോപ് സ്ക്കോറര്‍. സ്റ്റീഫന്‍ ഹിന് അഞ്ച് വിക്കറ്റും(5/33, ആന്ഡേഴ്സണ് നാല് 18/4)വിക്കറ്റുമെടുത്തു.
ധോണി 34,റഹാനെ 33, റായ്ഡു 23,എന്നിവരാണ് മറ്റ് പ്രധാനസ്ക്കോറര്മാര്, ധവാന്(1)കൊഹ് ലി(4),റെയ്ന(1), എന്നിവരാണ് എളുപ്പത്തില്‍ പുറത്തായ ടോപ് ബാറ്റസ്മാന്മാര്.
കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റിരുന്നു.
Discussion about this post