സവിശേഷമായ നിരീക്ഷണമാണ് വിപസന എന്ന ഒറ്റ വാക്യത്തില്‍ പറയാം
നമുക്കുള്ളിലെ യാഥാര്‍ത്ഥ്യത്തെ ആഴത്തില്‍ നിരീക്ഷിയ്ക്കുക. യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയുക..തികച്ചും സ്വതന്ത്യമായ രീതിയില്‍ അത്തരത്തില്‍ നടത്തുന്ന സ്വയം വിമര്‍ശനം അബ്യസിക്കുകയാണ് വിപസന ധ്യാനം.
സ്വയം നിരീക്ഷണം എല്ലാവരും ചെയ്യാറുണ്ട്. ഒരു രീതിയല്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അത് പക്ഷപാതകരമായിരിക്കും. സ്വയം ന്യായീകരണവും, വിമര്‍ശനവും ആവശ്യമില്ലാത്ത അളവില്‍ നമ്മുടെ മനോഗതിയനുസരിച്ച് വ്യത്യാസപ്പെടും. നമുക്ക് അസ്വീകാര്യമായതിനെ നിരാകരിച്ച് തികച്ചും പക്ഷപാതകരമായിരിക്കും നമ്മുടെ സ്വയം നിരീക്ഷണം.
എന്നാല്‍ ഈ സ്വയം നിരീക്,ണത്തെ വസ്തിനിഷ്ഠമാക്കുകയാണ് വിപസന ചെയ്യുന്നത്. സത്യസന്ധമായ ആത്മവീക്ഷണം. ഒരു വിശകലനമോ, പരിഹാരമോ ആലോചിക്കാതെയുള്ള നിരീക്ഷണമാണ് വിപസന.
നേരിടുക അതിജീവിക്കു എന്ന ആശയമാണ് വിപസന മുന്നോട്ട് വെയക്കുന്നത്. ഒന്നില്‍ നിന്നും പലായനം ചെയ്യാതെ എല്ലാം നേരിടുക. മനസ്സിന്റെ ആഴതലങ്ങള്‍ ശുദ്ധി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുക, ധര്‍മ്മം ചെയ്യാനുള്ള വിധി പഠിച്ചെടുക്കുക തുടങ്ങിയവ പത്ത് ദിവസം നീണ്ട് നില്ക്കുന്ന പരിശീലനം കൊമ്ട് സാധ്യമാകും.
ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എസ്.എന്‍ ഗോയങ്കയുടെ നേതൃത്വത്തില്‍ വിപസന കോഴ്സുകള്‍ നടത്തുന്നുണ്ട്.
അധ്യാപകന്റെ മുന്നില്‍ പത്മാസനത്തില്‍ ഇരുന്ന് ശ്വാസത്തെ ശ്രദ്ധിയ്ക്കുക. പ്രാമവായു അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നത് സൂക്ഷമതയോടെ ശ്രദ്ധിക്കുക. നാസാരന്ധ്രങ്ങളിലും, മേല്‍ചുണ്ടിന്റെ ഉപരിതലത്തിലും വായുവിന്റെ നേരിയ സ്പര്‍ശത്തെ അറിയാനായാല്‍ അത് വിപസനയുടെ മികച്ച അനുഭവാണെന്ന് വിപസനയില് പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ശ്വാസപ്രക്രിയയില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ വിപസന അതീന്ദ്രിയമായ അനുഭവമാകും. ശ്വസനമുള്പ്പടെ ശരീരത്തിലെ സൂക്ഷമമായ ചലനങ്ങള്‍
വരെ അനുഭവവേദ്യമാകും.
താന്‍ എന്തെന്ന് സ്വയം തിരിച്ചരിയുന്നതാണ് വിപസന ലക്ഷ്യമിടുന്നത്. സഥ്യവും യതാര്ത്ഥ്യവും തിരിച്ചറിഞ്ഞ് കാപട്യത്തില്‍ നിന്ന് സ്വയം അകറ്റിനിര്‍ത്താനുള്ള പരിശീലനം എന്ന നിലയില്‍ വിപസനം ഇന്ന് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ധ്യാനരീതിയാണ്.
വിപസന നമ്മേ പഠിപ്പിക്കുന്നത്- മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കരുത്. ഭൂതകാലത്തെ ഇല്ലാതാക്കുക.പഴയതെല്ലാം മൃതമാണ്.പുതിയവയെ തുറന്ന് സമീപിക്കുക
കാപട്യത്തെ പൂര്‍ണമായും ഒഴിവാക്കുക. നിരീക്ഷിക്കപ്പെടുന്നവയില് നിന്ന് അകലം കാക്കുക. ആര്‍ട്ട് ഓഫ് മെയ്ക്കിംഗ് യുവര്‍ സെല്‍ഫ് ഡിറ്റാച്ച്ഡ് എന്നാണ് വിപസന മുന്നോട്ട് വെയ്ക്കുന്ന ആശയം.
Discussion about this post