വ്യാ ജ മരണവാര്‍ത്തകളുടെ പ്രചരണം സമൂഹ മാധ്യമങ്ങളില്‍ സ്ഥിരം സംഭവമാണ്. കൂടുതലായും ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നത് സിനിമാ താരങ്ങളാണ്. ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം കിംങ് ഖാനാണ് മരണ വാര്‍ത്തയുടെ അടുത്ത ഇര.
ഒരു ഫ്രഞ്ച് മാധ്യമമാണ് സംഭവത്തിന് തുടക്കമിട്ടത്.
പാരിസിലെ വിമാനാപകടത്തില്‍ ഷാരൂഖ് ഖാന് കൊല്ലപ്പെട്ടുവെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
മാത്രമല്ല ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് മരണ വാര്‍ത്ത തീപോലെ പ്രചരിക്കുകയായിരുന്നു.
‘മകളുടെ പിറന്നാള്‍ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്തതായിരുന്നു ഷാരൂഖ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടു. താരത്തിന്റെ മരണത്തില്‍ ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ ഖേദം രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ മരണം ആരാധകരെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്’- വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post