ഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിന്റെ നിര്‍ണായക സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വിരമിച്ചു. ബുധനാഴ്ചയാണ് അദ്ദേഹം വിരമിച്ചത്. ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയായി തപന്‍ റായിയെ നിയമിച്ചു.
കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തില്‍ പല സുപ്രധാന നയപരിഷ്കരണങ്ങളിലും, മാറ്റങ്ങള്‍ക്കും ഒപ്പം സഹകരിക്കാനായത് വളരെ ഭാഗ്യമായി കരുതുന്നു. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം തന്നെ സംബന്ധിച്ചിടത്തോളം വളരെ മികച്ച അനുഭവമായിരുന്നെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
കഴിഞ്ഞ 37 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ ശക്തികാന്ത ദാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്ത ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് പുതിയ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി തപന്‍ റായി. കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് സെക്രട്ടറിയായ തപന്‍ റായിക്ക് സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്.
Discussion about this post