വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി. ബര്‍ത്ത് ടെര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുമ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്.
കരാര്‍ സംബന്ധിച്ച ക്രമക്കേടുകളിലെ ജുഡീഷ്യല്‍ അന്വേഷണം കഴിഞ്ഞിട്ടുമതി നിര്‍മ്മാണങ്ങള്‍ എന്ന് വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം എന്നാണ് കത്തിലെ ആവശ്യം. വിഴിഞ്ഞം പദ്ധതി പിണറായി സര്‍ക്കാരിന്റെ നേട്ടമായി ഉയര്ത്തികാട്ടുന്നതിനിടെയുള്ല വിഎസിന്റെ ഇടപെടല്‍ സര്‍ക്കാരിന് തിരിച്ചടിയാകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിഴിഞ്ഞം പദ്ധതിയുടെ ബര്‍ത്ത് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തിരുന്നു.
വിഴിഞ്ഞം കരാറില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിഷയം റിട്ടയേര്‍ഡ് ജസ്ര്റിസ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിക്കുകയാണ്.
Discussion about this post