തിരുവനന്തപുരം: കേരളത്തെ പാക്കിസ്ഥാന് എന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനല്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി. ടൈപ്പിംഗ് മിസ്റ്റേക്ക് ആയിരുന്നു എന്നാണ് ചാനലിന്റെ വിശദീകരണം. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കിടെയാണ് ‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക്’ എന്ന് സ്ക്രീനില്‍ എഴുതി കാണിച്ചത്.
എന്നാല്‍ കേരളത്തിന് പകരം പാക്കിസ്ഥാന് എന്ന് അശ്രദ്ധമായി ടൈപ്പ് ചെയ്ത് പോയതാണെന്ന് ചാനല്‍ വിശദീകരിച്ചു. സംഭവത്തില്‍ മാപ്പ് പറയുന്നതായും ചാനല്‍ വ്യക്തമാക്കി.
ടൈംസിന്റെ പരാമര്‍ശം വിവാദമായതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ടൈംസ് നൗവിന്റെ ഫേസ്ബുക്ക് പേജിലും പതിവ്പോലെ മലയാളികള്‍ പൊങ്കാലയിട്ടിരുന്നു.
Discussion about this post