ഓക്ലന്‍ഡ്: ലോകകപ്പില്‍ ആതിഥേയരായ ന്യൂസിലണ്ട് ഫൈനലില്‍ കടന്നു. സെമിയില്‍ 4 വിക്കറ്റിന് അവര്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ചും. 398 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലണ്ട് 6 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കണ്ടു.
84 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഗ്രാന്റ് എലിയട്ടിന്റെ പ്രകടനമാണ് ന്യൂസിലണ്ടിന് വിജയം സമ്മാനിച്ചത്
ഒരു പന്ത് ബാക്കി നില്‍ക്കെ ആവേശഭരിതമായിരുന്നു കീവിസിന്റെ വിജയം. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്സര്‍ അടിച്ചാണ് ന്യൂസിലണ്ട് കലാശകളിയ്ക്ക് ചീട്ടെടുത്തത്.
ഇതാദ്യമായാണ് ന്യൂസിലണ്ട് ഫൈനലില്‍ കടക്കുന്നത്. 26 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ മക്കെല്ലം കീവിസിന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആന്ഡേഴ്സണ് 58 റണ്‍സെടുത്തു. 34 റണ്‍സെടുത്ത ഗുപ്റ്റിലും, 30 റണ്‍സെടുത്ത ടെയ്ലറും മികച്ച പിന്തുണ നല്കി.
നേരത്തെ മഴ മൂലം 43 ഓവറായി പരിമിതപ്പെടുത്തിയ കളിയില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് എടുത്തു. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 298 റണ്‍സ് വിജയലക്ഷ്യമാണ് കീവിസിന് മുന്നില്‍ വച്ചത്. 82 റണ്‍സടുത്ത ഡ്യു പ്ലസാണ് പ്രോട്ടിസിന്റെ ടോപ് സ്കോറര്‍. 45 പന്തില്‍ റണ്‍സെടുത്ത ഡി വില്ലേഴ്സും, മില്ലറും(49) അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ തകര്‍ത്തടിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിയ്ക്കക്ക് 31 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് മുന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച ഡു പ്ലസും, റസൗവും ചേര്‍ന്ന് ടീമിനെ കരകയറ്റി. റസൗ 39 റണ്‍സെടുത്ത് പുറത്തായി.
10 റണ്‍സെടുത്ത ആംല, 14 റണ്‍സെടുത്ത ഡി കോക് എന്നിവരാണ് തുടക്കത്തില്‍ പുറത്തോയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്ന്തം പേരില്‍ കുറിച്ച ബോള്‍ട്ടിനാണ് ഈ രണ്ട് വിക്കറ്റും. റസൗവിനെ ആന്ഡേഴ്സണ് പുറത്താക്കി.
ബോള്‍ട്ട് രണ്ടും ആന്ഡേഴ്സന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
Discussion about this post