ഡല്‍ഹി: പാക്ക് ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള വിരുന്നില്‍ പങ്കെടുത്തത് വെറുപ്പുളവാ്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി പരിപാടിയി പങ്കെടുത്ത വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പ്രതികരിച്ചു. തുടര്‍ച്ചയായ അഞ്ച് ട്വീറ്റുകളിലൂടെയാണ് സിംഗിന്റെ ചര്‍ച്ചയായേക്കാവുന്ന പ്രതികരണം.
പാക്കിസ്ഥാന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പാക്ക് ഹൈക്കമ്മിഷന് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു മടങ്ങിയ സിങ്, ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നതെന്നും ‘വെറുപ്പുളവാക്കുന്നതായിരുന്നു അതെന്നുമാണ് ട്വിറ്ററില്‍ കുറിച്ചത്.
വിരുന്നില്‍ സിങ് പങ്കെടുത്തതിനെതിരെ ട്വിറ്ററില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിങ് തന്റെ നിലപാട് വ്യക്തമാക്കിയത്.
കശ്മീര്‍ വിഘടനവാദി നേതാക്കളെയും ഹൂറിയത് കോണ്‍ഫറന്‍സ് നേതാക്കളേയും പാക്ക് ഹൈക്കമ്മീഷണര്‍ തന്റെ വിരുന്നിലേക്കു ക്ഷണിച്ചിരുന്നു. ഇന്ത്യയ്്ക്ക് ഇതില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നു അദ്ദേഹം പ്രതികരിച്ചതും ഇന്ത്യക്കു സ്വീകാര്യമായില്ല.
ഇന്ത്യാ-പാക്ക് പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ മൂന്നാമത് ഒരു കക്ഷിയെ ഉള്‍പ്പെടുത്തുന്ന പ്രശ്നമില്ലെന്നു വിദേശകാര്യവകുപ്പ് വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്ങിനെ നിയോഗിച്ചത്. മനസില്ലാമനസോടെയാണ് സിങ് വിരുന്നിനു പോയതെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ വെളിപ്പെടുത്തുന്നത്.
Discussion about this post