ഡല്‍ഹി: രാജ്യത്ത് സേവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കാതെ അതു നിര്‍വഹിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം ആവശ്യമാണെന്നും രാജ്നാഥ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെയും വിവിധ ന്യൂനപക്ഷ സമുദായ പ്രതിനിധികളുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് രാജ്യങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളാണ് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ നേരെ തിരിച്ചാണ്. അതിനാല്‍ ഈ വിഷയത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ആവശ്യമായി വന്നിരിക്കുന്നു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മതപരിവര്‍ത്തനത്തിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം ചോദിച്ചു.മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിച്ചു ജീവിക്കാന്‍ നമുക്കാവില്ലേ. മതപരിവര്‍ത്തനം ചെയ്യാതെ ഒരുമതത്തിന് അതിജീവിക്കാനാവില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post