കൊച്ചി: കശാപ്പ് നിയന്ത്രണ ഉത്തരവിന് സ്റ്റേ ഇല്ലെന്ന് കേരള ഹൈക്കോടതി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഖവിലക്കെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ചട്ടങ്ങള്‍ സ്റ്റേ ചെയ്യുന്നതിന് ഭരണഘടനാപരമായ തടസ്സമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി വിശദീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം കോടതി നിര്‍ദ്ദേശിച്ചു. വിശദമായ വാദം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഈ മാസം 26 ന് വീണ്ടും വാദം കേള്‍ക്കും.
കശാപ്പ് നിയന്ത്രണം ഇല്ലെന്നും ചന്തയിലെ വില്പനയ്ക്ക് ചില നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്നും ഉള്ള കേന്ദ്ര സര്‍ക്കാറിന്റെ വാദം പരിഗണിച്ച് വിജ്ഞാപനത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സംസ്ഥാന പരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയതെന്നും ഭക്ഷണ സ്വാതന്ത്രത്തെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
Discussion about this post