
ഡൽഹി: സമാജ്വാദി പാർട്ടി എംഎൽഎയുടെ അനന്തരവൻ ഉൾപ്പെട്ട അന്തർദേശീയ മയക്കുമരുന്ന് സംഘം പോലീസ് ഡല്‍ഹിയില്‍ അറസ്റ്റിലായി. സമാജ്വാദി പാർട്ടി എംഎൽഎ അബു അസിം അസ്മിയുടെ അനന്തരവൻ അബു അസ്ലാം ഖ്വാസി അസ്മിയെയാണ്(43) പോലീസ് അറസ്റ്റ് ചെയ്തത്.
പാർട്ടികൾക്ക് ഉപയോഗിക്കുന്ന ‘എംഡിഎംഎ’ എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ‘ഐസ്’ എന്ന പേരിലും ഈ മയക്കുമരുന്ന് അറിയപ്പെടുന്നുണ്ട്.
പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര മാർക്കറ്റിൽ 40 കോടിയോളം വിലവരും. അബു അസിം ആസ്മി കൊറിയർ കമ്പനി ജീവനക്കാരും ആണ്.
Discussion about this post