ഡല്‍ഡി: 500 രൂപയുടെ പുതിയ നോട്ടുകള്‍ ആര്.ബി.ഐ പുറത്തിറക്കി. എ സീരിസിലുള്ള നോട്ടുകളാണ് പുറത്തിറക്കിയത്.
500 രൂപ നോട്ടിന്റെ ഏറ്റവും പുതിയ ശ്രേണിയില്‍ ഇരുനമ്പര്‍ പാനലുകളിലും എ എന്ന ഇംഗ്ലീഷ് അക്ഷരം അച്ചടിച്ചിട്ടുണ്ടാകും (പഴയതില്‍ ഇ എന്ന അക്ഷരമാണ് അച്ചടിച്ചിരിക്കുന്നത്). ഒപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ കയ്യൊപ്പും 2017 വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ടാകും- റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക കുറിപ്പില്‍ പുതിയ നോട്ടിനെ കുറിച്ച് ഇങ്ങനെ വിവരിക്കുന്നു.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് നോട്ട് നിരോധനവും പിന്നാലെ പുതിയ നോട്ടുകളും പ്രാബല്യത്തില്‍ വന്നത്. സ്വച്ഛ് ഭാരത് ചിഹ്നവും റെഡ് ഫോര്‍ട്ടിന്റെ ചിത്രവുമാണ് പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകത.
അതേസമയം കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനത്തോടെ പുറത്തിറക്കിയ നിലവിലുള്ള 500 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ആര്.ബി.ഐ അറിയിച്ചു.
Discussion about this post