ഡല്‍ഹി: ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാന്‍ ഗര്‍ഭിണികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദസര്‍ക്കാര്‍. മാംസ ഭക്ഷണം ഒഴിവാക്കുക, ഭര്‍ത്താവുമായി ശാരീരിക ബന്ധം പാടില്ല, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക എന്നിവയൊക്കെയുള്പ്പെടുന്നു യോഗാദിനത്തോട് അനുബന്ധിച്ച് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക്ക്ലെറ്റില്‍ ആണ് ഈ നിര്‍ദേശങ്ങളുള്ളത്.
മാത്രമല്ല ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മഹത് വ്യക്തിത്വങ്ങളുടെ ബുക്കുകള്‍ വായിക്കുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ട് ഗര്‍ഭിണികള്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്കലെറ്റില്‍.
അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തനുമായി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി ഒട്ടേറെ വിചിത്ര നിര്‍ദേശങ്ങളും ഉപദേശങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ബുക്കലെറ്റ് പ്രകാശനം ചെയ്തത് മന്ത്രി ശ്രീപാദ് നായിക് ആണ്.
പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്:
ഭോഗം, കാമം, ക്രോധം, വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്ന് നില്ക്കുക
മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക
നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചിലവഴിക്കുക
മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ മാത്രം തൂക്കുക. ഇത് ഉദരത്തിലുള്ള കുട്ടിയെയും സ്വാധീനിക്കും
ആത്മീയ ചിന്തകള്‍ ഉണ്ടെങ്കില്‍ നന്ന്
ശ്രേഷ്ഠരായ ആളുകളുടെ ജീവ ചരിത്രങ്ങള്‍ വായിക്കുക
ശാന്തരായി ഇരിക്കുക
Discussion about this post