തിരുവനന്തപുരം: ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി സംഘാടകര്‍ ഒരുക്കിയിരുന്ന സിംഹാസനം എടുത്തു മാറ്റിയ സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയകളിലെ സിപിഎം അണികളും ബുദ്ധിജീവികളും, സര്‍ക്കാര്‍ പരിപാടികളില്‍ സിംഹാസലം വേണ്ടെന്ന നിലപാട് ശരിയെന്നും, കസേര വേദിയ്ക്ക് പുറത്താക്കിയ നടപടി മാസ് ആണെന്നും പിന്തുണക്കുന്നവര്‍ പറയുന്നു.
അതേസമയം സന്യാസിവര്യന്മാര്ക്ക് പത്മാസനത്തില്‍ ഇരിക്കാന്‍ പാകത്തില്‍ വേദിയില്‍ സൈകര്യമൊരുക്കാറുണ്ടെന്ന് മന്ത്രിയുട നടപടിയെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. സംഘാടകര്‍ നീക്കം ചെയ്യുമായിരുന്ന കസേര മന്ത്രി തന്നെ ഇടപെട്ട് നീക്കിയത് സ്വാമിയെ അമാനിക്കാന് ലക്ഷ്യമിട്ടായിരുന്നു. സന്യാസിമാരോടുള്ള സിപിഎം അസഹിഷ്ണുതയാണ് പ്രകടമായതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സംഭവം ചൂണ്ടിക്കാട്ടി സന്യാസിമാരെല്ലാം ആര്‍ഭാടം ഇഷ്ടപ്പെടുന്നവരാണ് എന്ന് രീതിയില്‍ സിപിഎം അണികള്‍ പ്രചരണം നടത്തുകയാണ്. മഠാധിപതി ആവശ്യപ്പെട്ട് തയ്യാറാക്കിയ പീഠം മന്ത്രി എടുത്തുമാറ്റി എന്ന നിലയിലാണ് സംഭവം സിപിഎം ചിത്രീകരിക്കുന്നത് എന്നാണ് വിമര്‍ശനം.
അതേസമയം രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാവുന്ന വലിപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളില്‍ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏതെങ്കിലും ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി മൂന്ന് പേര്‍ക്ക് വലിപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങള്‍ വേദിയില്‍ ആവശ്യമില്ലെന്നും ഏത് മതപുരോഹിതന് വേണ്ടിയായാലും ഇത്തരം സിംഹാസനങ്ങള്‍ എടുത്തു മാറ്റപ്പെടേണ്ടത് തന്നെയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം:
രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളില്‍ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ് ഞാന്‍ ‘സിംഹാസനം’ എടുത്ത് മാറ്റിയത്. ശൃംഗേരി മഠാധിപതിക്ക് പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാല്‍ വേദിയില്‍ കയറാതെ പോയെന്ന് വാര്‍ത്തകളില്‍ കണ്ടു.
ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീര്ത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ് പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ വേദിയിലെ സിംഹാസനം കണ്ട് തിരക്കിയപ്പോള്‍ മഠാധിപതി വന്നാല്‍ ഇരുത്താനാണെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കാര് പറഞ്ഞത്. മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ പരിപാടിയില്‍ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് ഞാന്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ ‘സിംഹാസന’ ഇരിപ്പിടം എടുത്ത് മാറ്റിയത്. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നു.
എന്റെ നിലപാടില്‍ ആര്‍ക്കും അര്‍ത്ഥശങ്ക വേണ്ട. ഏതെങ്കിലും ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങള്‍ വേദിയില്‍ ആവശ്യമില്ല. സര്‍ക്കാര്‍ ചടങ്ങില്‍ നിന്നും ഇത്തരം സിംഹാസനങ്ങള്‍ എടുത്തു മാറ്റപ്പെടേണ്ടത് തന്നെയാണെന്നാണ് എന്റെ നിലപാട്. അത് ഏത് മതപുരോഹിതന് വേണ്ടിയായാലും.
[fb_pe url=”https://www.facebook.com/kadakampally/posts/1547663378611920″ bottom=”30″]
Discussion about this post