കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാഗസിനില്‍ ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിച്ച സംഭവത്തില്‍ 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മാഗസിന് സ്റ്റാഫ് എഡിറ്ററടക്കം അംഗങ്ങളടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ദേശീയ ഗാനത്തെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധര്‍മ്മടം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
ദേശീയഗാനം സ്ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്. കോളേജിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന് മാഗസിന് പുറത്തിറക്കിയിരിക്കുന്നത്.
പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയില്‍ കസേരവിട്ട് എഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും കെഎസ്യുവും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post