ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയെ ജൂണ്‍ 20നു പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 23നു സ്ഥാനാര്‍ഥി നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, എം. വെങ്കയ്യ നായിഡു എന്നിവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ഒരാളുടെ പേര് ആരാഞ്ഞതല്ലാതെ സര്‍ക്കാര്‍ ആരുടെയും പേര് നിര്‍ദേശിച്ചില്ലെന്നു കോണ്‍ഗ്രസ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് യെച്ചൂരിയും അറിയിച്ചിരുന്നു. മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുള്ള വ്യക്തിയാകണം സ്ഥാനാര്‍ഥിയെന്ന് യെച്ചൂരി നിര്‍ദേശിച്ചത്.
Discussion about this post