ഡല്‍ഹി:രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. സ്ഥാനാര്‍ത്ഥി കടുത്ത കാവി ആശയം വെച്ചപ പുലര്‍ത്തുന്ന ആളല്ലെങ്കില്‍ എല്ലാം പിന്തുണയും നല്‍കുമെന്ന് മുലായം പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സമവായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജ്‌നാഥ് സിംഗും കഴിഞ്ഞ ദിവസം മുലായം സിംഗ് യാദവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരോടാണ് മുലായത്തിന്റെ ഉറപ്പ്.
രാഹുല്‍ഗാന്ധിയുമായും കോണ്‍ഗ്രസുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മകനും പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ പ്രതിസന്ധിയിലാക്കുന്നതാണ് മുലായത്തിന്റെ വാക്കുകള്‍. ദേശീയ തലത്തില്‍ എന്‍ഡിഎയ്‌ക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാലോചിക്കുന്ന കോണ്‍ഗ്രസിനും മുലായത്തിന്റെ നീക്കം വലിയ തിരിച്ചടിയാണ്.
Discussion about this post