ഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വാജ്പേയിയുടെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. രാം നാഥ് കോവിന്ദ് ഭാര്യയോടൊപ്പമായിരുന്നു വാജ്പേയിയെ സന്ദര്‍ശിച്ചത്.
പത്രിക സമര്‍പ്പണത്തിനു മുന്നോടിയായി കോവിന്ദ് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുമായി കോവിന്ദ് കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച കോവിന്ദ് പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post