കറാച്ചി: താലിബാനുമായി ബന്ധമുള്ള ലഷ്കറെ ഇസ്ലാം ഭീകരസംഘടനയിലെ 30 പേര് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് സൈനിക വക്താവ് അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്റെ ഗോത്ര മേഖലയിലാണ് പാക്ക് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ലഷ്കറെ ഇസ്ലാം വക്താവ് സലാഹുദിന്‍ അയൂബിയും വിദേശികളായ ഏതാനും ഭീകരരും കൊല്ലപ്പെട്ടതായും ആയുധപ്പുരകളും ഒളിത്താവളങ്ങളും നശിപ്പിച്ചതായും പാക്ക് സൈനിക വക്താവ് അവകാശപ്പെട്ടു.
കഴിഞ്ഞ ഡിസംബറില്‍ പെഷാവറിലെ സൈനിക സ്കൂള്‍ ആക്രമിച്ച താലിബാന് ഭീകരര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 150 പേരെ വധിച്ചതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ സൈന്യം ഭീകരവേട്ട ശക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഈ മേഖലയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 80 ഭീകരരും ഏഴു സൈനികരും കൊല്ലപ്പെട്ടിരുന്നു.
Discussion about this post