ഡല്‍ഹി : കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രചരണം എന്നിവയില്‍ ആര്‍എസ്എസ് മേല്‍നോട്ടം വേണമെന്ന് അമിത്ഷാ. സംസ്ഥാന നേതൃത്വത്തില്‍ നിലവിലുള്ള വിഭാഗീയത നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് തടസ്സമാകുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും ആര്‍എസ്എസിന്റെ മേല്‍നോട്ടം വേണമെന്ന നിലപാടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഉള്ളത്.
ഇന്നലെ ഡല്‍ഹിയില്‍ അമിത് ഷാ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബിജെഫി സംസ്ഥാനഘടകത്തില്‍ നിലനില്‍ക്കുന്ന ചേരി തിരിവിനെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയ്ക്ക് ജയസാധ്യതയുള്ള 18 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ ആര്‍എസ്എസ് മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
ബിജെപിക്കു ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഈ 18 മണ്ഡലങ്ങളിലേക്ക് ഉചിതരായ സ്ഥാനാര്‍ഥികളെ ഈ മേയ് മാസത്തോടെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനും അമിത് ഷാ നിര്‍ദേശിച്ചു. ആര്‍എസ്എസ് നേതൃത്വവുമായി കൂടിയാലോചിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയം.
എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളുടെ പിന്തുണ കൂടി ഇക്കാര്യത്തില്‍ പാര്‍ട്ടി ഉറപ്പ് വരുത്തും. ഇത് കൂടി കണക്കിലെടുത്താകും സ്ഥാനാര്‍ത്തി നിര്‍ണയം ഉണ്ടാവുക. കലാ സാംസ്കാരിക മേഖലകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയും പരിഗണിക്കാനും നിര്‍ദ്ദേശമുണ്ട്. അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപി ശക്തമായ മല്‍സരത്തിനു തയാറെടുക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post