അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഇന്ത്യയുടെ കറുത്ത ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ഇന്ത്യയുടെ അഭിമാനമെന്നും മോദ് പറഞ്ഞു. ആ മാസത്തെ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 കറുത്ത ദിനമാണ്. ഒരു ജനാധിപത്യ വിശ്വാസിയും ആ കറുത്ത ദിനം മറക്കില്ലെന്നും മോദി പറഞ്ഞു.
പ്രധാനപ്പെട്ട ജന നേതാക്കളും എന്തിന് ജുഡീഷ്യറിക്ക് പോലും അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല . ജനാധിപത്യം പുനസ്ഥാപിക്കാന്‍ നീണ്ട യുദ്ധം തന്നെ ജനാധിപത്യ വിശ്വാസികള്‍ക്ക് നടത്തേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതയും അദ്ദേഹം മന് കി ബാത്തില്‍ ഉദ്ധരിച്ചു .
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 42 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം .
ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്ക്കും നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. ലോകം യോഗയില്‍ ആകൃഷ്ടയായി തീര്‍ന്നിരിക്കുന്നുവെന്നും മോദി പറഞ്ഞു. ചൈന, പെറു, യുഎഇ, അഫ്ഗാനിസ്ഥാന് സിംഗപ്പൂര്‍, യുഎന്‍ ആസ്ഥാനം, എന്നിവിടങ്ങളിലെല്ലാം യോഗാദിന പരിപാടികള്‍ നടന്നു, യുഎന്ഡ യോഗാ ദിന സ്റ്റാബും പുറത്തിറക്കി, അഹമ്മദാബാദില്‍ 55000 പേരാണ് യോഗാദിനത്തില്‍ അണിനിരന്നത്. ഇത് റെക്കോഡാണ്. ഇതാദ്യമായി മഴ നനഞ്ഞ് യോഗ ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു.
ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനങ്ങളായി മാറി എന്നതില്‍ സന്തോഷമുണ്ട്. ജനങ്ങളുടെ പങ്കാളിത്വത്തിന് നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു
Discussion about this post