മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ ഒരു കോടി രൂപയുടെ നിരോധിച്ച 1000, 500 നോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നാലു പേര് പൊലീസ് പിടിയിലായി.
മലപ്പുറം ജില്ലയിലെ തലപ്പാറയില്‍ ആണ് സംഭവം. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഒരു കോടി രൂപ മൂല്യം വരുന്ന, റദ്ദാക്കിയ ആയിരം, അഞ്ഞൂറു രൂപ നോട്ടുകള്‍ ഇവരുടെ പക്കല്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post