ചണ്ടിഗഢ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഭൂമി ഇടപാടുകള്‍ നടത്താന്‍ മുന്‍ ഭുപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്.
2008 ഫെബ്രുവരിയില്‍ വദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ മനേസറില്‍ 7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമി മാസങ്ങള്‍ക്കകം 58 കോടി രൂപക്ക് ഡി.എല്‍.എഫിന് മറിച്ചു വിറ്റിരുന്നു. ഒരു പ്രത്യേക കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ നല്കിയ നടപടി തള്ളിക്കളയാനാവില്ലെന്ന് ചൊവ്വാഴ്ച നിയമസഭയില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വദ്രയുടെ കമ്പനിക്ക് സര്‍ക്കാര്‍ അനുവദിച്ച ‘വിശേഷ’ സേവനങ്ങളേയും സി.എ.ജി ചോദ്യം ചെയ്തു.
നേരത്തെ വദ്ര ഡി.എല്‍.എഫ് ഭൂമി ഇടപാടില്‍ അനുമതി സംബന്ധിച്ച ക്രമക്കേടുകളും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പുമുണ്ടെന്ന് കണ്ടെത്തിയ രജിസ്ട്രേഷന്‍വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ അശോക് ഖേംക ഇടപാട് റദ്ദാക്കിയിരുന്നു.
ഗുഡ്ഗാവ്, പല്‍വാല്‍, ഫരീദാബാദ്, മേവാട് ജില്ലകളില്‍ വാദ്രയുടെ കമ്പനി നടത്തിയ ഇടപാടുകള്‍ അന്വേഷിക്കാനും ഖേംക ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഖേംകയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Discussion about this post