തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തെ കുറിച്ച് അറിയില്ല. ഔദ്യോഗികമായി സിപിഐക്ക് ക്ഷണം കിട്ടിയിട്ടില്ല.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ വിളിക്കാത്ത യോഗത്തില്‍ റവന്യൂ മന്ത്രി എന്തിന് പങ്കെടുക്കണമെന്ന് കാനം രാജേന്ദ്രന് മറു ചോദ്യം ഉന്നയിച്ചു. ഏത് യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാനാവൂ എന്നും കാനം പറഞ്ഞു. ഈ നാട്ടില്‍ കോടതിയും മറ്റും ഉണ്ടല്ലോ എന്നും കാനം രാജേന്ദ്രന് രൂക്ഷമായി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് വിളിക്കുന്ന യോഗത്തില്‍ സിപിഐ എന്തിന് പങ്കെടുക്കണമെന്നും കാനം ചോദ്യം ഉന്നയിച്ചു.
സിപിഎം മാത്രമല്ല സര്‍ക്കാരെന്നും കാനം വ്യക്തമാക്കി. പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചല്ല ഉദ്യോഗസ്ഥരെ മാറ്റേണ്ടതെന്നും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നത് സംബന്ധിച്ച ചോദ്യത്തിന് കാനം മറുപടി നല്കി.
Discussion about this post