പാലക്കാട്: ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ പട്ടിക ജാതി കമ്മീഷന്. ഈ സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ ദളിതര്‍ സുരക്ഷിതരല്ലെന്ന് കേന്ദ്ര പട്ടികജാതി കമ്മീഷന് അംഗം എല്‍ മുരുകന് പറഞ്ഞു. പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച ശേഷമാണ് കമ്മീഷന്റെ പരാമര്‍ശം.
അംബേദ്കര്‍ കോളനിയിലെ ചക്ലിയരുടെ ദുരിതാവസ്ഥ നേരില്‍ക്കണ്ട കേന്ദ്ര പട്ടികജാതി കമ്മീഷനംഗം ജില്ലാ ഭരണാധികാരികളെ നേരിട്ട് ശാസിച്ചു. സ്വച്ഛ ഭാരത് മിഷന്‍പ്രകാരം രാജ്യമെങ്ങും ശൗചാലയങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കെ, അംബേദ്കര്‍ കോളനിയില്‍ ദളിതര്‍ക്ക് ശൗചാലയം പോലുമില്ലാത്തതെന്ത് കൊണ്ടെന്ന് കമ്മീഷന് ചോദിച്ചു. ഈ സര്‍ക്കാരിന്റെ കീഴില്‍ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അയിത്തമാണ് ഗോവിന്ദാപുരത്തെ പ്രശ്നങ്ങളുടെ കാരണമെന്നും കമ്മീഷന് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചക്ലിയര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള കേസുകള്‍ കള്ളക്കേസുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അറസ്റ്റുണ്ടാവില്ലെന്ന് കമ്മീഷന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഉറപ്പു നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, എസ്സി മോര്‍ച്ച വൈസ് പ്രസിഡന്റ് ബികെ പ്രേമന്, തുടങ്ങിയവരും കമ്മീഷനെ അനുഗമിച്ചു.
Discussion about this post