വാഷിംഗ്ടണ്‍: ആറ് മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിനായി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. സിറിയ, സുഡാന്, സൊമാലിയ, ലിബിയ, ഇറാന്, യെമന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് നിയന്ത്രണം.ഇവിടെ നിന്നുള്ള വിസ അപേക്ഷകര്‍ക്ക് അമേരിക്കയില്‍ വളരെ അടുത്ത ബന്ധുക്കളോ അല്ലെങ്കില്‍ അടുത്ത വ്യാപാരബന്ധം ഉള്ളവര്‍ക്കോ മാത്രമേ വിസ നല്‍കേണ്ടതുള്ളൂവെന്നാണ് തീരുമാനം.
രക്ഷിതാക്കള്‍, മക്കള്‍,സ്വന്തം സഹോദരങ്ങള്‍, മരുമകന്, മരുമകള്‍ എന്നിവരെ മാത്രമേ വളരെ അടുത്ത ബന്ധുക്കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തൂവെന്നും നിര്‍ദേശത്തിലുണ്ട്. വിസ നിരോധനവുമായി ബന്ധപ്പെട്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി ഭാഗികമായി അംഗീകരിച്ച സാഹചര്യത്തിലാണ് ആറ് മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് വിസ അപേക്ഷയിലുള്ള കടുത്ത നിയന്ത്രണത്തെ കുറിച്ചുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മുത്തച്ഛന്, അമ്മാവന്, സ്വന്തം സഹോദരങ്ങള്‍ അല്ലാത്തവര്‍, ഭാവി ജീവിത പങ്കാളി എന്നിവരൊന്നും വളരെ അടുത്ത ബന്ധം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടില്ലെന്നും നിര്‍ദേശത്തിലുണ്ട്. ഈ നിര്‍ദേശം ബുധനാഴ്ച തന്നെ എല്ലാ യു.എസ് എംബസികളെയും അറിയിച്ചിട്ടുമുണ്ട്.
Discussion about this post