വാഷിങ്ടണ്‍: ഐസിസ് ഭീകരരുടെ അധീനതയിലുള്ള തിക്രിത് നഗരം വീണ്ടെടുക്കുന്നതിനായുള്ള ഇറാഖ് സൈന്യത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി യുഎസ് സഖ്യകക്ഷികള്‍ നഗരത്തില്‍ വ്യോമാക്രമണം നടത്തി. ഇറാനിയന്‍ പിന്തുണ ഫലപ്രദമാകാതെ വന്നതിനെ തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി യുഎസ് സഹായം തേടുകയായിരുന്നു.
ഇറാഖുമായുള്ള ഇറാന്റെ സഹകരണത്തില്‍ അസ്വസ്ഥരായിരുന്ന യുഎസ്, അബാദിയുടെ സഹായാഭ്യര്‍ഥന സ്വീകരിക്കുകയായിരുന്നു. യുഎസ് സഖ്യകക്ഷികളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ആരൊക്കെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഐസിസ് ഭീകരരുടെ ശക്തമായ ചെറുത്തുനില്പിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയോളമായി തിക്രിത് നഗരം വീണ്ടെടുക്കുന്നതിനുള്ള ഇറാഖ് സര്‍ക്കാരനുകൂല പോരാളികളുടെ ശ്രമംഫലം കണ്ടിരുന്നില്ല. അതേസമയം തിക്രിത് നഗരം വീണ്ടെടുക്കുന്നതിനായി ഇറാഖ് തങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചതായി യു.എസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post