തിരുവനന്തപുരം :ടൈറ്റാനിയം കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.മുന്‍ എം.ഡി ഈപ്പന് ജോസഫ് അടക്കം അഞ്ച് പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍ വ്യവസായ പ്രിന്‍സിപ്പള്‍ സെക്രട്ടറി എന്നിവരെ കേസില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാലിന്യസംസ്കരണ പ്ലാന്റിന്റെ പേരില്‍ 200 കോടി രൂപയുടെ അഴിമതി നടന്നെന്ന് കാണിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന് എസ്. ജയന് നല്കിയ പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ പതിനൊന്നു പേരെ പ്രതി ചേര്‍ത്തിരുന്നു.
Discussion about this post