കശ്മീര്‍ : കശ്മീരിലെ ബാരാമുള്ളയിൽ എ.കെ 47 തോക്കുമായി സൈനികനെ കാണാതായി. കശ്മീരിലെ പുൽവാമ സ്വദേശിയായ സഹൂർ അഹമ്മദ് താക്കൂറിനെയാണ് കാണാതായത്.
ബാരാമുള്ളയിലെ 173 ടെറിറ്റോറിയൽ ആർമി ക്യാമ്പിലെ ജവാനാണ് സഹൂർ താക്കൂർ. വ്യാഴാഴ്ചയാണ് ജവാനെ ക്യാമ്പിൽ കാണാതായത്.
ഇയാള്‍ ആയുധവുമായി ഭീകരക്യാമ്പില്‍ ചേര്‍ന്നോ എന്നാണ് സൈനിക നേതൃത്വം സംശയിക്കുന്നത്. ജമ്മു കശ്മീർ പൊലീസ് കേസെടുത്ത് തെരച്ചിൽ ഉൗർജിതമാക്കി.
J&K: Territorial Army jawan Zahoor Thakur, resident of Pulwama, missing with AK-47 from his camp in Baramulla's Gantmulla; investigation on.
— ANI (@ANI) July 6, 2017
Discussion about this post