ടെല്‍ അവീവ്: മൂന്നു ദിവസത്തെ ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിലേക്ക് തിരിച്ചു. ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി യാത്രതിരിച്ചത്. പ്രോട്ടോകോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു വിമാനത്താവളത്തിലെത്തിയാണ് മോദിയെ യാത്രയാക്കിയത്.
ഇന്ന് ഉച്ചകോടിക്കിടെ ജി 20 രാജ്യങ്ങളുടെ നേതാക്കളുമായി അദ്ദേഹം അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിട്ടുള്ളത്.
ഭൂട്ടാന്, ഇന്ത്യ, ചൈന അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബ്രിക്സ് നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ജി 20 ഉച്ചകോടിക്കിടെ നടക്കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. മോദിയും ഷി ജിന്‍ പിങ്ങുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. ബ്രിക്സ് നേതാക്കള്‍ക്ക് പുറമെ അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, യു.കെ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു.
ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം ജര്‍മനിയിലേക്ക് യാത്രതിരിച്ച് നരേന്ദ്രമോദി International Top NewsJuly 6, 2017 by Express Kerala Network ടെല്‍ അവീവ്: മൂന്നു ദിവസത്തെ ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിലേക്ക് തിരിച്ചു. ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി യാത്രതിരിച്ചത്. പ്രോട്ടോകോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു വിമാനത്താവളത്തിലെത്തിയാണ് മോദിയെ യാത്രയാക്കിയത്. വെള്ളിയാഴ്ച ഉച്ചകോടിക്കിടെ ജി 20 രാജ്യങ്ങളുടെ നേതാക്കളുമായി അദ്ദേഹം അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിട്ടുള്ളത്. ഭൂട്ടാന്, ഇന്ത്യ, ചൈന അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബ്രിക്സ് നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ജി 20 ഉച്ചകോടിക്കിടെ നടക്കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. മോദിയും ഷി ജിന്‍ പിങ്ങുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. ബ്രിക്സ് നേതാക്കള്‍ക്ക് പുറമെ അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, യു.കെ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു.
Discussion about this post