മംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനും വ്യാപാരിയുമായ ശരത് മഡിവാളയെയാണ് ഒരു സംഘം അക്രമികള്‍ കത്തിക്ക് കുത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ബന്ഡ്വാല് പ്രദേശത്താണ് സംഭവം.
രാത്രി ശരത് ബിസി റോഡില്‍ പ്രവര്‍ത്തിക്കുന്ന തന്റെ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. ബൈക്കിലെത്തിയ ഒരുസംഘം അക്രമികള്‍ ശരതിനെ മര്‍ദ്ദിക്കുകയും കത്തിക്ക് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. രക്തത്തില്‍ കുളിച്ച് കിടന്ന ശരതിനെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
അതേ സമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണ കര്‍ണാടകയിലെ നാല് ജില്ലകളില്‍ ജൂലൈ 11 വരെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തെ ആര്‍എസ്എസ് അപലപിച്ചു.
Discussion about this post