നല്ല റോമന്‍ കത്തോലിക്കര്‍ മുയലിനെ പോലെ ധാരാളം കുട്ടികളെ പെറ്റുകൂട്ടേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെറ്റുകൂട്ടുയല്ല മറിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ വളര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.. ഫിലിപ്പൈന്‍സില്‍ നിന്നും റോമില്‍ തിരിച്ചെത്തിയ ശേഷം വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാതെ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടെ ആയിരുന്നു മാര്‍പാപ്പയുടെ നിര്‍ണായകമായ വാക്കുകള്‍.
ജസംഖ്യാപെരുപ്പം തടയുന്നതിന് കൃത്രിമ ജനന നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ മാര്‍പാപ്പ ജനസംഖ്യനിയന്ത്രണം ആവശ്യമാണെന്ന് വ്യക്തമാക്കി. ഇതാദ്യമായാണ് കൃസ്ത്യന്‍ സഭയുടെ തലപ്പുത്തുള്ള ഒരാള്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. ജനസംഖ്യാ വിദഗ്ധര്‍ പറയുന്നത് ഒരു കുടുംബത്തിന് മൂന്ന് കുട്ടികള്‍ എന്നാണെന്നും മാര്‍പാപ്പ പറഞ്ഞു. ഒരുതരത്തിലുള്ള ജനനനിയന്ത്രണങ്ങളും ഗര്‍ഭച്ഛിദ്രവും ഉപയോഗിക്കരുതെന്നാണ് കത്തോലിക്കാ സഭയുടെ പ്രഖ്യാപിത നയം.
കഴിഞ്ഞ ദിവസത്തെ ഫിലിപ്പൈന്‍സ് സന്ദര്‍ശന വേളയില്‍ പുരുഷ മേധാവിത്വത്തെ വിമര്‍ശിച്ചും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കണമെന്നും പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു
Discussion about this post