ഡല്‍ഹി: എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്.
നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ജൂലായ് 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ഈയിടെ എസ്ബിഐ ഒഴിവാക്കിയിരുന്നു.
Discussion about this post